ജല ബജറ്റ്
ജല ബജറ്റ് 2025-26
കുന്നും സമതലങ്ങളും, പുഴയോരങ്ങളും, പാടങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയോടുകൂടിയ പഞ്ചായത്തിലാണ് നാം ജീവിക്കുന്നത് എന്നാൽ ഓരോ വേനൽ കാലത്തും ജലത്തിന്റെ ദൌർലഭ്യത അനുഭവപ്പെടാറുണ്ട്. വയലുകൾ നികത്തുന്നതും ജല സ്രോതസ്സുകൾ മലിന മായതും ജല ലഭ്യത കുറക്കാൻ കാരണമായിട്ടുണ്ട് മഴക്കാലത്ത് കൂടിയ അളവിൽ ജലം ലഭിക്കുന്നുണ്ടെങ്കിലും പെയ്തൊഴിയുമ്പോഴേക്കും കടലിൽ എത്തുന്നു.
17.34 ചതുരശ്ര കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ 38163 ഓളം ജനസംഖ്യയും ഉണ്ട്. ചില പ്രദേശങ്ങളിൽ വർദ്ധിച്ച കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടേയും MGNREGS പദ്ധതിയിലൂടെയും കുളങ്ങൾ, തോടുകൾ, കിണർ മഴവെള്ളം സംഭരിക്കുന്നതിന് കിണർ റീചാർജ്ജ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുകയും ചെയ്യുന്നു.
ജല ലഭ്യതയും വിനിയോഗവും അതിന്റെ ശാസ്തീയ പരിചരണത്തിനും, കരുതലിനും വേണ്ടിയുള്ള സംസ്ഥാനത്തെ ജല സംരക്ഷണ പ്രക്രിയയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ഹരിത കേരളം മിഷൻ ഈ ആശയം ഏറ്റെടുക്കുകയും CWRDM ന്റെ സാമ്പത്തിക സഹായത്തോടുകൂടിയും നമ്മുടെ പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെയും, വ്യാപാര ശാലകൾ, വിവിധ സ്ഥാപനങ്ങൾ, കൃഷി, ജലസേചനം, കുടിവെള്ളം, കന്നുകാലി പരിചരണം എന്നിവയ്ക്ക് ജലവുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളിൽ ഇതൊരു ആധികാരിക രേഖയായിരിക്കും.